ഓക്ലന്‍ഡ് : ഫിഫ വനിത ലോകകപ്പ് ഫൈനലിൽ പുതുചരിത്രം പന്തുതട്ടും. കന്നി കലാശത്തിന് സ്പെയിനും ഇംഗ്ലണ്ടും നേർക്കുനേർ. രണ്ടാം സെമിയിൽ ഓസ്ട്രേലിയയെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് പരാജയപ്പെടുത്തി ഇംഗ്ലണ്ട് ഫൈനലിൽ കടന്നു.
ചരിത്രത്തിലാദ്യമായാണ് ഇംഗ്ലീഷ് വനിതകൾ ലോകകപ്പ് ഫൈനലിൽ പ്രവേശിക്കുന്നത്. എല്ലാ ടൂണെ, ലോറൻ ഹെംപ്, എലസിയ റൂസോ എന്നിവർ ഇംഗ്ലണ്ടിനായി സ്കോർ ചെയ്തപ്പോൾ സാം കെർ ഓസ്ട്രേലിയയുടെ ആശ്വാസ ഗോൾ നേടി.
സ്വീഡനെ വീഴ്ത്തിയാണ് സ്പെയിന് ഫൈനലില്‍ കടന്നത്. 2-1നായിരുന്നു ജയം. ആദ്യമായി സ്പെയിന് ഫൈനലില്‍ കടന്നപ്പോള്‍, നാലാം തവണയാണു സ്വീഡന് സെമിയില്‍ തോല്‍ക്കുന്നത്. അഞ്ചു തവണ മത്സരിച്ച് നാലു പ്രാവശ്യം പരാജയം രുചിച്ച് പുറത്തായെന്ന നാണക്കേടിന്റെ സ്വന്തം റിക്കാർഡ് സ്വീഡന് ഒരിക്ക ല്‍ക്കൂടി തിരുത്തി.