തിരുവനന്തപുരം : ഇത്തവണ ഓണക്കിറ്റ് മഞ്ഞക്കാര്‍ഡ് ഉടമകള്‍ക്ക് മാത്രം. 5.87 ലക്ഷം പേര്‍ക്ക് കിറ്റ് നല്കാന് മന്ത്രിസഭാ യോഗം തീരുമാനിച്ചു. 13 ഇനങ്ങളാണ് കിറ്റിൽ ഉള്ളത്. തേയില, ചെറുപയര്‍ പരിപ്പ്, സേമിയ പായസം മിക്സ്, നെയ്യ്, കശുവണ്ടിപ്പരിപ്പ്, വെളിച്ചെണ്ണ, സാമ്പാര്‍പൊടി, മുളകുപൊടി, മല്ലിപ്പൊടി, ചെറുപയര്‍, തുവരപ്പരിപ്പ്, പൊടിയുപ്പ്, തുണി സഞ്ചി എന്നിവ അടങ്ങുന്നതാണ് ഓണക്കിറ്റ്.
അനാഥാലയങ്ങള്‍ക്കും അഗതിമന്ദിരങ്ങള്‍ക്കും ഓണക്കിറ്റുകള്‍ നല്‍കും. സാമ്പത്തിക പ്രതിസന്ധി പരിഗണിച്ചാണ് കിറ്റ് പരിമിതപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം ഒരുകോടിയോളം കാര്‍ഡുടമകള്‍ക്ക് ഓണക്കിറ്റ് നല്‍കിയിരുന്നു. തുണിസഞ്ചി ഉൾപ്പെടെ 14 ഇനങ്ങളാണ് കഴിഞ്ഞവർഷം കിറ്റിൽ ഉണ്ടായിരുന്നത്.