കോട്ടയം : പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകേണ്ടത് ജനങ്ങളുടെ ജീവിത പ്രശ്നങ്ങളും വികസനവുമെന്ന് ഇടത് മുന്നണി സ്ഥാനാര്‍ഥി ജെയ്ക് സി.തോമസ്.
2016ല്‍ ഉമ്മന്‍ ചാണ്ടി 33000ത്തില്‍ പരം വോട്ടുകളുടെ ഭൂരിപക്ഷം നേടിയിട്ടും ഇടതുപക്ഷം പകച്ച് നില്‍ക്കാതെ മുന്നോട്ടുപോയി. അതുകൊണ്ടാണ് 2020ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ വലിയ വിജയം നേടാനായതെന്നും ജെയ്ക് പ്രതികരിച്ചു. പുതുപ്പള്ളി നിയോജക മണ്ഡലത്തിന്റെ ചരിത്രത്തിലാദ്യമായാണ് എട്ടില്‍ ആറ് പഞ്ചായത്തുകളിലും എല്‍ഡിഎഫ് ഭരണം നേടുന്നത്. മുമ്പ് പലപ്പോഴും കെട്ടിവച്ച കാശ് പോലും നഷ്ടപ്പെട്ട മണ്ഡലത്തിലെ മൂന്ന് ബ്ലോക്ക് പഞ്ചായത്തുകളും ഇന്ന് ഭരിക്കുന്നത് എല്‍ഡിഎഫാണ്. കൂടുതല്‍ അവകാശവാദത്തിന് ഇല്ലെന്നും കണക്കുകള്‍ കഥ പറയട്ടെ എന്നും ജെയ്ക് കൂട്ടിച്ചേര്‍ത്തു.