കോട്ടയം : പുതുപ്പള്ളിയിലെ സി.പി.എം സ്ഥാനാർഥി ജെയ്ക്ക് സി തോമസിന്റെ സ്ഥാനാർഥിത്വം പാർട്ടി നേതൃത്വം ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കും. കോട്ടയത്ത് പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പങ്കെടുക്കുന്ന നേതൃയോഗങ്ങൾക്ക് ശേഷമാകും പ്രഖ്യാപനം. യു.ഡി.എഫ് സ്ഥാനാർഥി ചാണ്ടി ഉമ്മന് വോട്ട് നേടി ബുത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ ഭവന സന്ദർശനം ഇന്നു തുടങ്ങും.
സ്ഥാനാർഥി പ്രഖ്യാപനത്തിനു ശേഷം രണ്ടര മുതൽ സ്ഥാനാർഥി മണ്ഡലത്തിൽ വാഹന പര്യടനം നടത്തും. മണർകാട് മുതൽ വാകത്താനം വരെയുള്ള പര്യടനത്തിൽ പാർട്ടി പ്രവർത്തകർ സ്വീകരണം ക്രമീകരിച്ചിട്ടുണ്ട്. 16ന് എൽ.ഡി.എഫ് കൺവെഷനും 17ന് പത്രികാ സമർപ്പണവും നടത്തും. വികസന വിഷയത്തിനൊപ്പം ഉമ്മൻ ചാണ്ടി്ക്ക് ചികിത്സ ലഭിച്ചില്ലെന്ന ആരോപണം നിലനിർത്തിയാകും എൽ.ഡി.എഫ് പ്രചാരണം.