തിരുവനന്തപുരം : തിരുവനന്തപുരത്ത് മോഷണപരമ്പര നടത്തിയ അമ്മയും മകനും അറസ്റ്റിലായി. വലിയ തുറ സ്വദേശി വര്‍ഗീസ്, അമ്മ ജയ എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ നാലുവര്‍ഷമായി ഇവര്‍ നഗരത്തില്‍ മോഷണം നടത്തി വരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സിസിടിവി കേന്ദ്രീകരിച്ച് വലിയതുറ പൊലീസ് മാസങ്ങള്‍ നീണ്ട അന്വേഷണം നടത്തിയാണ് പ്രതികളെ വലയിലാക്കിയത്. അയല്ക്കാര്ക്കു പോലും സംശയം തോന്നാത്ത തരത്തിലായിരുന്നു പ്രതികളുടെ നീക്കങ്ങള്‍. പല വീടുകളില്‍ നിന്നായി 40 പവനും അഞ്ചു ലക്ഷം രൂപയും പ്രതികള്‍ മോഷ്ടിച്ചിട്ടുണ്ട്.
അമ്മ ജയ പറഞ്ഞിട്ടാണ് കവര്‍ച്ച നടത്തിയിരുന്നതെന്ന് ചോദ്യം ചെയ്യലില്‍ വര്‍ഗീസ് പൊലീസിനോട് പറഞ്ഞു. മോഷ്ടിക്കുന്ന സ്വര്‍ണം കിഴക്കേകോട്ടയിലും ചാലയിലുമുള്ള ആഭരണശാലകളില്‍ അച്ഛനാണ് കൊണ്ടുപോയി വിറ്റിരുന്നത്. കുടുംബത്തിന്റെ ആഡംബര ജീവിതത്തിനാണ് പണം ഉപയോഗിച്ചിരുന്നതെന്നും പ്രതികള്‍ പൊലീസിനോട് പറഞ്ഞു.