ലക്നോ : ഗ്യാന്‍വാപി മസ്ജിദിന്റെ പരിസരം സീല്‍ ചെയ്യണന്നും അഹിന്ദുക്കള്‍ക്ക് പ്രവേശനം നിഷേധിക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹര്‍ജി അലഹബാദ് ഹൈക്കോടതി തള്ളി. ഇത്തരത്തിലുള്ള ഹര്‍ജികള്‍ നിലവിലെ സാഹചര്യത്തില്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. മസ്ജിദിൽ ഹിന്ദു ആരാധനയുമായി ബന്ധപ്പെട്ട ചിഹ്നങ്ങള്‍ കണ്ടെത്തിയതിനാല്‍ അഹിന്ദുക്കള്‍ക്ക് പ്രവേശനം നിഷേധിക്കണമെന്നായിരുന്നു ഹര്‍ജിക്കാരന്റെ ആവശ്യം. എന്നാല്‍ ഈ ആവശ്യം കോടതി തള്ളതിയതോടെ ഹര്‍ജി പിന്‍വലിക്കുകയാണെന്ന് അഭിഭാഷകന് കോടതിയെ അറിയിച്ചു. മസ്ജിദ് പരിസരത്ത് ശിവലിംഗം കണ്ടെത്തിയതായി നേരത്തേ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഈ സ്ഥലം സീല്‍ ചെയ്ത സുപ്രീംകോടതി പുരാവസ്തു വകുപ്പിന്റെ സര്‍വേയില്‍നിന്ന് പ്രദേശത്തെ ഒഴിവാക്കിയിരുന്നു