കൊച്ചി: സംസ്ഥാന ചലച്ചിത്രപുരസ്കാര നിര്‍ണയത്തിന് എതിരായ ഹര്‍ജി ചൊവ്വാഴ്ച ഹൈക്കോടതി പരിഗണിക്കും. ജസ്റ്റീസ് പി.വി. കുഞ്ഞികൃഷ്ണന് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. “ആകാശത്തിന് താഴെ’ ചിത്രത്തിന്റെ സംവിധായകന് ലിജീഷ് മുള്ളേഴത്ത് ആണ് ഹര്ജിക്കാരന്.
പുരസ്കാര നിര്‍ണയത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്മാന് രഞ്ജിത്ത് ഇടപെട്ടുവെന്നാണ് പരാതി. അന്വേഷണം ആവശ്യപ്പെട്ട് പോലീസിനെ സമീപിച്ചെങ്കിലും നടപടിയെടുത്തില്ല. പരാതിയിന്മേല് അന്വേഷണം നടത്താന്‍ സംസ്ഥാന പോലീസ് മേധാവിക്ക് കോടതി നിര്‍ദേശം നല്‍കണമെന്ന് ലിജീഷ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
നേരത്തെ, പുരസ്കാര നിര്‍ണയത്തിന് എതിരേ സംവിധായകന് വിനയനും രംഗത്തുവന്നിരുന്നു. പുരസ്കാരനിര്‍ണയത്തില്‍ രഞ്ജിത്തിന്റെ ഇടപെടല്‍ ഉണ്ടായിരുന്നുവെന്നാണ് വിനയന് ആരോപിച്ചത്. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന പുരസ്കാരനിര്‍ണയ പാനലിലെ ജൂറിയായിരുന്ന ജെന്‍സി ഗ്രിഗറി, നേമം പുഷ്പരാജ് എന്നിവരുടെ ശബ്ദരേഖ വിനയന് പുറത്തുവിട്ടിരുന്നു.