ന്യൂഡൽഹി : മണിപ്പൂർ കലാപം രൂക്ഷമായി തുടരുന്നതിനിടെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് കുക്കി നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തും. ഇന്റിജീനിയസ് ട്രൈബല്‍ ലീഡേഴ്സ് ഫോറത്തിന്റെ (ഐ റ്റി എല്‍ എഫ്) നാലംഗ സംഘവുമായാണ് ഷാ കൂടിക്കാഴ്ച്ച നടത്തുന്നത്. മെയ് 29 നും ജൂണ്‍ 1 നും ഇടയില്‍ മണിപ്പൂര്‍ സന്ദര്‍ശന വേളയില്‍ ITLF നേതാക്കള്‍ അമിത് ഷായുമായി ചര്‍ച്ച നടത്തിയിരുന്നു.
ബി ജെ പി സര്‍ക്കാരിനുള്ള പിന്തുണ കുക്കി പീപ്പിള്‍സ് അലയന്‍സ് ഇന്നലെ പിന്‍വലിച്ചിരുന്നു. എന്‍ ഡി എ സഖ്യത്തില്‍ നിന്നും പിന്‍വാങ്ങുന്നതായി പാര്‍ട്ടി വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. രണ്ട് എം എല്‍ എ മാരാണ് പാര്‍ട്ടിക്ക് ഉള്ളത്. നിലവില്‍ കുക്കി പീപ്പിള്‍സ് അലയന്‍സിന്റെ പിന്തുണ പിന്‍വലിക്കല്‍ സര്‍ക്കാരിന് ഭീഷണിയായേക്കില്ല.