പാലക്കാട്: വാളയാര്‍ ഡാമില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. തമിഴ്നാട് സ്വദേശികളായ ഷണ്മുഖം(18) തിരുപ്പതി(18) എന്നിവരാണ് മരിച്ചത്. കോയമ്പത്തൂര്‍ എന്‍ജിനിയറിംഗ് കോളജിലെ വിദ്യാര്‍ഥികളാണ് ഇരുവരും.
ഉച്ചയ്ക്ക് 12:30ഓടെ തമിഴ്നാട് അതിര്‍ത്തിയോട് ചേര്‍ന്നുള്ള പ്രദേശത്തുവച്ചാണ് അപകടം. എട്ട് വിദ്യാര്‍ഥികളാണ് ഇവിടെ കുളിക്കാനെത്തിയത്. ഇതില്‍ മൂന്ന് പേരാണ് അപകടത്തില്‍പെട്ടത്. ഒരാളെ പ്രദേശത്തെ ചെറുപ്പക്കാര്‍ ചേര്‍ന്നാണ് രക്ഷപെടുത്തിയത്. ഫയര്‍ ഫോഴ്സും സ്കൂബ ഡൈവിംഗ് വിദഗ്ധരും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മറ്റ് രണ്ട് പേരുടെ മൃതദേഹം കണ്ടെത്തിയത്.