ന്യൂഡൽഹി : ജമ്മു-കശ്മീർ ഇന്ത്യയുടെ പരമാധികാരം പൂർണമായും സ്വീകരിച്ചതാണെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീംകോടതി ഭരണഘടന ബെഞ്ച് അഭിപ്രായപ്പെട്ടു. ഭരണഘടനയുടെ 370ാം അനുഛേദം റദ്ദാക്കി ജമ്മു-കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിനെതിരായ കേസിൽ അന്തിമ വാദം കേൾക്കുകയായിരുന്നു ബെഞ്ച്. ഇന്ത്യയുടെ പരമാധികാരം പൂർണമായും സ്വീകരിച്ചുകൊണ്ട് നിയമനിർമാണത്തിൽ ചില അവകാശങ്ങൾ വകവെച്ചുകൊടുക്കുകയാണ് ചെയ്തതെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ഭരണഘടന ബെഞ്ചിൽ ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, സഞ്ജീവ് ഖന്ന, ബി.ആർ ഗവായ്, സൂര്യകാന്ത് എന്നിവരാണുള്ളത്.