തിരുവനന്തപുരം : അന്തരിച്ച മുന്‍മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ വക്കം പുരുഷോത്തമന്റെ സംസ്കാരം നടത്തി. രാവിലെ 10.30ന് വക്കത്തെ കുടുംബ വീട്ടുവളപ്പിലായിരുന്നു സംസ്കാരം. ചൊവ്വാഴ്ച തിരുവനന്തപുരം ഡിസിസി ഓഫീസ്, കെപിസിസി ആസ്ഥാനം, ആറ്റിങ്ങൽ കച്ചേരിനട എന്നിവിടങ്ങളിലെ പൊതുദർശനത്തിനുശേഷം മൃതദേഹം വക്കത്തെ കുടുംബ വീട്ടിലെത്തിച്ചിരുന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ കുമാരപുരം പൊതുജനം ലെയ്നിലെ വസതിയിലാണ് വക്കം പുരുഷോത്തമൻ അന്തരിച്ചത്. മൂന്നു തവണ സംസ്ഥാന മന്ത്രിയായിട്ടുണ്ട്. രണ്ട് തവണ ലോക്സഭാ അംഗവും രണ്ട് തവണ ഗവര്‍ണറുമായി. അഞ്ച് തവണ നിയമസഭാ അംഗവുമായി. ഏറ്റവും അധികം കാലം നിയമ സഭാസ്പീക്കര്‍ ആയിരുന്ന നേതാവാണ്.