കൊച്ചി: അഞ്ച് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ സംഭവത്തില്‍ തിരിച്ചറിയല്‍ പരേഡ് പൂര്‍ത്തിയായി. കേസിലെ മൂന്ന് സാക്ഷികളെ ആലുവ സബ്ജയിലില്‍ എത്തിച്ചായിരുന്നു അസ്ഫാക് ആലത്തിന്റെ തിരിച്ചറിയല്‍ പരേഡ് നടത്തിയത്.
പ്രതിയെ തിരിച്ചറിഞ്ഞെന്ന് പ്രധാന സാക്ഷി താജുദിന് മാധ്യമങ്ങളോട് പറഞ്ഞു. കൊലപാതകത്തിന് മുമ്പ് കുഞ്ഞുമായി പ്രതി ആലുവ മാര്‍ക്കറ്റിലെ ഒഴിഞ്ഞ ഭാഗത്തേയ്ക്ക് പോകുന്നത് കണ്ടയാളാണ് താജുദിന്.സംശയം തോന്നി ചോദിച്ചപ്പോള്‍ തന്റെ മകളാണെന്ന് പറഞ്ഞാണ് പ്രതി കുഞ്ഞിനെ കൊണ്ടുപോയത്. ഇയാള്‍ കുഞ്ഞുമായി കയറിയ ബസിലെ കണ്ടക്ടര്‍, ഇതിലുണ്ടായിരുന്ന യാത്രക്കാരി എന്നിവരാണ് മറ്റ് രണ്ട് സാക്ഷികള്‍. അതേസമയം, തിരിച്ചറിയല്‍ പരേഡ് പൂര്‍ത്തിയായതിനാല്‍ കസ്റ്റഡി അപേക്ഷ നല്‍കുന്നതുള്‍പ്പെടെയുള്ള നടപടികളിലേക്ക് നീങ്ങുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.