കണ്ണൂർ: ഗണപതി പരാമര്‍ശത്തില്‍ സ്പീക്കര്‍ എ.എന്‍. ഷംസീറിന് പിന്തുണ ആവര്‍ത്തിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് രംഗത്ത്. മിത്തുകൾ ചരിത്രത്തിന്റെ ഭാഗമാക്കി മാറ്റരുതെന്ന് തന്നെയാണ് പാർട്ടി നിലപാട്. സങ്കല്പങ്ങളെ സ്വപ്നങ്ങൾ പോലെ കാണണം. ഷംസീർ പറഞ്ഞതിൽ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. |
|
|
ഷംസീർ രാജിവയ്ക്കുക, മാപ്പു പറയുക തുടങ്ങിയ ക്യാമ്പയിൻ നടക്കുന്നുണ്ട്. പാർട്ടിക്ക് ഇതിനോട് യോജിപ്പില്ല. ശാസ്ത്രീയ നിലപാടുകൾ ഊന്നി പറയുക എന്നതാണ് പാർട്ടി നിലപാടെന്നും ഇനിയും അത് തന്നെ തുടരുമെന്നും എം.വി.ഗോവിന്ദൻ വ്യക്തമാക്കി.ഷംസീർ മാപ്പുപറയണമെന്ന എൻ എസ് എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ ആവശ്യത്തിന് തൊട്ടുപിന്നാലെയാണ് ഗോവിന്ദൻ മാഷിന്റെ നിലപാട്.