തിരുവനന്തപുരം : അഴിമതി നടത്തുന്ന ഒരു മന്ത്രിയും പിണറായി മന്ത്രിസഭയില്‍ ഇല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്. രാഷ്ട്രീയതലത്തില്‍ അഴിമതി അവസാനിപ്പിച്ച സര്‍ക്കാരാണ് ഇതെന്നും ഗോവിന്ദന് പറഞ്ഞു. തിരുവനന്തപുരത്ത് നടന്ന ഒരു പരിപാടിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഉദ്യോഗസ്ഥതലത്തില്‍ അഴിമതി വലിയ മാറ്റമില്ലാതെ തുടരുകയാണ്. ചില ഉദ്യോഗസ്ഥരുടെ വ്യക്തിപരമായ നിലപാടുകളാണ് ഇതിന് കാരണം. അതുകൊണ്ട് ഭരണത്തിന് വേഗം കിട്ടുന്നില്ലെന്നും ഗോവിന്ദന് കൂട്ടിച്ചേര്‍ത്തു.