ഇംഫാൽ: മണിപ്പുരിൽ വീണ്ടും സംഘർഷം. ചന്ദേൽ ജില്ലയിലെ മോറേ പട്ടണത്തിലെ മാർക്കറ്റ് അക്രമകാരികൾ കത്തിച്ചു. ബുധനാഴ്ച രാവിലെയാണ് സംഭവം.മെയ്തെയ് വിഭാഗക്കാരുടെ ഉപേക്ഷിക്കപ്പെട്ട 30 വീടുകൾ തകർത്തതായും റിപ്പോർട്ടുണ്ട്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ സുരക്ഷാസേനയ്ക്ക് നേരെയും വെടിവയ്പുണ്ടായി. സംഭവസ്ഥലത്ത് ആക്രമണം ഇപ്പോഴും തുടരുകയാണ്. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ കൂടുതൽ സായുധസേനയെ നിയോഗിച്ചതായി അധികൃതർ അറിയിച്ചു.