കൊല്ലം : രാമന്‍കുളങ്ങരയില്‍ കിണര്‍ ഇടിഞ്ഞ് കുടുങ്ങിയ തൊഴിലാളിയെ രക്ഷപ്പെടുത്തി. ഉച്ചതിരിഞ്ഞ് രണ്ടുമണിയോടെയാണ് അപകടം നടന്നത്. മുതിരപ്പറമ്പ് പള്ളിയുടെ സമീപത്ത ഫ്ലാറ്റിനോട് ചേര്‍ന്നുള്ള കിണറാണ് ഇടിഞ്ഞത്. നിര്‍മ്മാണ പ്രവര്‍ത്തനത്തിനിടെയാണ് അപകടം നടന്നത്. കല്ലുംപുറം സ്വദേശി വിനോദ് ആണ് കുടുങ്ങിയത്. വിനോദിനൊപ്പം ഉണ്ടായിരുന്ന മറ്റൊരു തൊഴിലാളി രക്ഷപ്പെട്ടു. ഫയര്‍ ഫോഴ്സിന്റെയും നാട്ടുകാരുടേയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തി. മൂന്നരയോടെ വിനോദിനെ പുറത്തെടുത്തു. ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.