ഉമ്മൻചാണ്ടി പോസ്റ്റിന്റെ പേരിൽ തന്നെ രൂക്ഷമായി വിമർശിച്ച ഗണേഷ് കുമാർ എം.എൽ.എക്കെതിരെ പരോക്ഷ മറുപടിയുമായി നടൻ വിനായകൻ. ഗണേഷിനും പിതാവിനുമെതിരായ മറ്റൊരാളുടെ ഫെയ്സ്ബുക്ക് പോസ്റ്റ് പങ്കുവച്ചിരിക്കുകയാണ് വിനായകന്. മഹാരാജാസ് കോളേജ് മുൻ വിദ്യാർത്ഥിയും ഫോട്ടോഗ്രാഫറുമായ വിനോദിന്റെ പോസ്റ്റിന്റെ സ്ക്രീൻ ഷോട്ടാണ് വിനായകൻ പങ്കുവെച്ചിരിക്കുന്നത്.
ഗണേഷ് കുമാറിന്റെ അച്ഛനും മുന്‍മന്ത്രിയുമായ ബാലകൃഷ്ണപിള്ള നേരിട്ട കേസുകളും ഉയര്‍ന്ന ആരോപണങ്ങളും സൂചിപ്പിക്കുന്ന ഒരു കുറിപ്പിന്റെ സ്ക്രീന്‍ഷോട്ടാണ് വിനായകന് പങ്കുവച്ചിരിക്കുന്നത്.
“അച്ഛൻ കള്ളൻ” ആണെന്ന് പറയുന്നതിനേക്കാൾ അന്തസ്സുണ്ട് “അച്ഛൻ ചത്തു” എന്ന് പറയുന്നതിൽ
പിന്നെ ശിക്ഷിക്കപ്പെടാതെ പോയ ഒരു ബലാത്സംഘക്കേസും നിന്റെ അപ്പന്റെ അക്കൗണ്ടിൽ ഉണ്ട് കേട്ടോ മാടമ്പി ഗണേശാ
വെറും ഗണേശന് ചുറ്റും മൈക്കും ക്യാമറയും കാണുമ്പോൾ ഞാൻ ശിവാജി ഗണേശൻ ആണെന്ന് ചിലപ്പോൾ തോന്നും അതൊന്നും ഒരു തെറ്റല്ല, അധികം സംസ്കാരം ഞങ്ങളെ പഠിപ്പിക്കാൻ വന്നാൽ നിന്റെ വാച്ച് ചാവക്കാട് പോലീസ് സ്റ്റേഷനിൽ ഇരിക്കുന്ന കഥവരെ ഞങ്ങൾ തോണ്ടി പുറത്തിടും
ഇതാണ് വിനായകൻ പങ്കുവെച്ച പോസ്റ്റ്.
അന്തരിച്ച മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വിലാപയാത്ര കടന്നുപോയ ദിവസം നടന് വിനായകന് നടത്തിയ പരാമര്‍ശങ്ങള്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് വഴി വച്ചിരുന്നു. പിന്നാലെ നടനെതിരെ നിയമനടപടിയും സ്വീകരിച്ചു. ഇതിനൊപ്പമാണ് ഗണേഷ് കുമാര്‍ എംഎല്‍എ അടക്കമുള്ളവര്‍ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയത്. ഇങ്ങനെ പറയുന്നവരെ വേറുതേ വിടരുതെന്നും കൈകാര്യം ചെയ്യണമെന്നും ഗണേഷ് പറഞ്ഞിരുന്നു.