ന്യൂഡൽഹി: ഗ്യാൻവാപി മസ്ജിദിലെ കാർബൺ ഡേറ്റിങ് ബുധനാഴ്ച വരെ നിർത്തി വെക്കാൻ സുപ്രിംകോടതി നിർദേശം. മസ്ജിദ് കമ്മിറ്റിക്ക് അലഹബാദ് ഹൈക്കോടതിയെ സമീപിക്കാനാണ് സർവേ സ്റ്റേ ചെയ്തത്. സർവേ തടയണമെന്ന് ആവശ്യപ്പെട്ട് മസ്ജിദ് കമ്മിറ്റി സമർപ്പിച്ച ഹർജിയിലാണ് കോടതി ഇടപെടൽ.
ഗ്യാന്‍വാപി മസ്ജിദിനുള്ളില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ പരിശോധന നടപടികള്‍ നടത്താമെന്ന് വാരണാസി കോടതി കഴിഞ്ഞ ദിവസം ഇടക്കാല ഉത്തരവിട്ടിരുന്നു. എന്നാൽ ഉത്തരവിന് മേല്‍ അപ്പീല്‍ സമര്‍പ്പിക്കാന്‍ ആവശ്യമായ സമയം ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി മസ്ജിദ് കമ്മിറ്റിയാണ് സുപ്രീംകോടതിയെ സമീപിച്ചത്.ശനിയാഴ്ച വൈകുന്നേരം നാലിനാണ് ഉത്തരവ് പുറപ്പെടുവിച്ചത്. അവധി ദിവസം കഴിഞ്ഞ് ഇന്ന് രാവിലെ ഏഴോടെ തന്നെ സര്‍വേ നടപടികള്‍ തുടങ്ങി. അതുകൊണ്ട് ഇത് അടിയന്തരമായി സ്റ്റേ ചെയ്യണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം.
ചീഫ് ജസ്റ്റീസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജിയില്‍ അടിയന്തര വാദം കേട്ടത്. മസ്ജിദ് കമ്മിറ്റിയുടെ അപ്പീല്‍ എത്രയും വേഗം പരിഗണിക്കാന്‍ കോടതി അലഹബാദ് ഹൈക്കോടതിക്ക് നിര്‍ദേശം നല്കി. അതേസമയം മസ്ജിദിനുള്ളില്‍ ഖനനം ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് ഇപ്പോള്‍ പോകുന്നില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. ഫോട്ടോഗ്രാഫി, റഡാര്‍ ഇമേജിംഗ്, അളവെടുപ്പ് തുടങ്ങിയ കാര്യങ്ങളാണ് നിലവില്‍ നടക്കുന്നതെന്നും കേന്ദ്രം വ്യക്തമാക്കി.