ഇംഫാൽ: മണിപ്പൂരിൽ വീണ്ടും സംഘർഷം. ചുരാചന്ദ്പൂർ-ബിഷ്ണുപൂർ അതിർത്തിയിൽ ഇരു വിഭാഗങ്ങൾ തമ്മിൽ വെടിവെപ്പുണ്ടായി. കഴിഞ്ഞദിവസം നടന്ന അക്രമങ്ങളില്‍ ഒരു സ്ത്രീയ്ക്ക് വെടിയേറ്റു. ബിഷ്ണുപുര്‍ ജില്ലയിലെ ക്വാക്തയില്‍ ആണ് സംഭവം. പരിക്കേറ്റ ഇവരെ ഇംഫാലിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മണിപ്പുരിലെ സ്ഥിതിഗതികള്‍ സാധാരണ നിലയിലേക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമായി സ്കൂളുകള്‍ ഉള്‍പ്പെടെ തുറന്ന് പ്രവര്‍ത്തിപ്പിക്കാനുള്ള ശ്രമങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതിനിടെ ചുരാചന്ദ്പുരില്‍ ഒരു സ്കൂളിന് അക്രമികൾ തീയിട്ടു
പുസ്തകങ്ങള്‍, ഫര്‍ണിച്ചറുകള്‍ ഉള്‍പ്പെടെ 1.5 കോടി രൂപയുടെ നാശനഷ്ടമുണ്ടായതായി റസിഡന്‍ഷ്യല്‍ സ്കൂള്‍ മാനേജ്മെന്റ് അറിയിച്ചു.അക്രമം അടിച്ചമർത്താൻ ശക്തമായ നടപടികൾ തുടങ്ങിയതായി പൊലീസ് പറഞ്ഞു. 13,000ൽ അധികം പേരെ കസ്റ്റഡിയിലെടുത്തു. പലരേയും കരുതൽ തടങ്കലിലാക്കി. 239 ബങ്കറുകൾ തകർത്തു. സ്ത്രീകളെ നഗ്നരാക്കി പരേഡ് നടത്തിയ സംഭവത്തിൽ 14 പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ആറുപേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തത്. സംസ്ഥാനത്ത് കൂടുതൽ സൈന്യത്തെ വിന്യസിക്കണമെന്ന് സി.ഐ.എസ്.എഫ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ അറിയിച്ചു. ഇംഫാൽ വിമാനത്താവളത്തിൽ കൂടുതൽ ജവാൻമാരെ വിന്യസിക്കണമെന്നും സി.ഐ.എസ്.എഫ് ആവശ്യപ്പെട്ടിട്ടുണ്ട്. അതിനിടെ മിസോറമിൽനിന്ന് മെയ്തെയ് വിഭാഗത്തിന്റെ പലായനം തുടരുകയാണ്. വിവിധ സംഘടനകളുടെ ഭീഷണിക്ക് പിന്നാലെ മിസോറമിൽനിന്ന് മണിപ്പുരിലേക്ക് ഇന്നലെ മാത്രം 68 പേരാണ് തിരികെയെത്തിയത്. ഇംഫാൽ വിമാന താവളത്തിലെ കണക്കാണിത്.