Chennai: Commuters wade through a waterlogged road amid rainfall, in Chennai, Tuesday, Nov. 1, 2022. (PTI Photo/R Senthil Kumar)(PTI11_01_2022_000134B)
കോഴിക്കോട്: വടക്കൻ കേരളത്തിൽ പലയിടങ്ങളിലും കനത്ത മഴ. കോഴിക്കോട് ജില്ലയിലെ വിവിധയിടങ്ങളിൽ ശക്തമായ മഴയെതുടർന്ന് കനത്ത നാശനഷ്ടങ്ങളുണ്ടായി. മരംവീണ് രണ്ടുവീടുകൾ ഭാഗികമായി തകർന്നു. കുറ്റ്യാടിയിൽ കിണർ ഇടിഞ്ഞു താഴ്ന്നതായും റിപ്പോർട്ടുണ്ട്.
മധ്യ കേരളത്തിലും വടക്കൻ കേരളത്തിലും മഴ തുടരുമെന്നാണ് കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പ്. കഴിഞ്ഞ മണിക്കൂറുകളിൽ വയനാട്, കണ്ണൂർ, കാസർഗോഡ് അടക്കമുള്ള ജില്ലകളിൽ ശക്തമായ മഴയാണ് ലഭിച്ചത്. മലയോരമേഖലകളിൽ കൂടുതൽ മഴ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.