കഴിഞ്ഞ വർഷത്തെ മികച്ച നടനായി മമ്മൂട്ടിയും മികച്ച നടിയായി വിൻസി അലോഷ്യസും തിരഞ്ഞെടുക്കപ്പെട്ടു. നൻപകൽ നേരത്ത് മയക്കം എന്ന ചിത്രത്തിനാണ് മമ്മൂട്ടിക്ക് പുരസ്കാരം. രേഖ എന്ന ചിത്രമാണ് വിന്‍സിയെ മികച്ച നടിയാക്കിയത്. ന്നാ താൻ കേസ് കൊട് ചിത്രത്തിലെ പ്രകടനമികവിന് കുഞ്ചാക്കോ ബോബന് പ്രത്യേക ജൂറി പരാമർശം നേടി. അറിയിപ്പിലൂടെ മഹേഷ് നാരായണൻ മികച്ച സംവിധായകനായി. നൻ പകൽ നേരത്ത് മയക്കമാണ് മികച്ച ചിത്രം.അടിത്തട്ടാണ് മികച്ച രണ്ടാമത്തെ ചിത്രം
മികച്ച ചിത്രം: നൻപകൽ നേരത്ത് മയക്കം
മികച്ച രണ്ടാമത്തെ ചിത്രം: അടിത്തട്ട്
മികച്ച സംവിധായകൻ: മഹേഷ് നാരായണൻ(അറിയിപ്പ്)
മികച്ച നടന്: മമ്മൂട്ടി(നൻപകൽ നേരത്ത് മയക്കം)
മികച്ച നടി വിൻസി അലോഷ്യസ് (ചിത്രം: രേഖ)
മികച്ച സ്വഭാവ നടി: ദേവി വർമ (സൗദി വെള്ളക്ക)
പ്രത്യേക ജൂറി അവാർഡ് അഭിനയം: കുഞ്ചാക്കോ ബോബൻ, അലൻസിയർ
മികച്ച തിരക്കഥാകൃത്ത്: രതീഷ് ബാലകൃഷ്ണ പൊതുവാൾ (ന്നാ താൻ കേസ് കൊട്)മികച്ച ഗാനരചയിതാവ്: റഫീഖ് അഹമ്മദ്
മികച്ച സംഗീത സംവിധായകൻ: എം. ജയചന്ദ്രന്
മികച്ച പശ്ചാത്തല സംഗീതം: ഡോൺ വിൻസന്റ് (ന്നാ താൻ കേസ് കൊട്)
മികച്ച ഗായകൻ: കപിൽ കബിലൻ, മികച്ച ഗായിക: മൃദുല വാരിയർ
മികച്ച ചിത്രസംയോജകൻ: നിഷാദ് യൂസഫ് (തല്ലുമാല)
മികച്ച കലാ സംവിധാനം: ജ്യോതിഷ് ശങ്കർ (ന്നാ താൻ കേസ് കൊട്)
മികച്ച സിങ്ക് സൗണ്ട്: വൈശാഖ് പി.വി. (അറിയിപ്പ്).
മികച്ച ശബ്ദ മിശ്രണം: വിപിൻ നായർ (ന്നാ താൻ കേസ് കൊട്)
മികച്ച ശബ്ദരൂപകൽപന: അജയൻ അടാര്‍ട് (ഇലവീഴാ പൂഞ്ചിറ)
മികച്ച പ്രോസസിങ് ലാബ് കളറിസ്റ്റ്: ആഫ്റ്റര്‍ സ്റ്റുഡിയോസ് (ഇലവീഴാ പൂഞ്ചിറ), ആർ. രംഗരാജൻ (വഴക്ക്)
മികച്ച മേക്കപ്പ് ആർടിസ്റ്റ്: റോണക്സ് സേവ്യർ (ഭീഷ്മ പർവം)
മികച്ച വസ്ത്രാലങ്കാരം: മഞ്ജുഷ രാധാകൃഷ്ണൻ (സൗദി വെള്ളക്ക)
മികച്ച ഡബ്ബിങ് ആർടിസ്റ്റ്: ഷോബി തിലകൻ: പത്തൊൻപതാം നൂറ്റാണ്ട്:
മികച്ച ഡബ്ബിങ് ആർടിസ്റ്റ്: പൗളി വിൽസൺ–സൗദി വെള്ളക്ക
മികച്ച നൃത്ത സംവിധാനം: ഷോബി പോൾ രാജ് (തല്ലുമാല)
ജനപ്രീതിയും കലാമൂല്യവുമുള്ള ചിത്രം: ന്നാ താൻ കേസ് കൊട്
മികച്ച നവാഗത സംവിധായകൻ ഷാഹി കബീർ (ഇലവീഴാ പൂഞ്ചിറ)
മികച്ച കുട്ടികളുടെ ചിത്രം: പല്ലോട്ടി 90 കിഡ്സ്
പ്രത്യേക ജൂറി പരാമർശം (സംവിധാനം): വിശ്വജിത്ത് എസ്. (ചിത്രം: ഇടവരമ്പ്), രാരീഷ്( വേട്ടപ്പട്ടികളും ഓട്ടക്കാരും)
ചലച്ചിത്രലേഖനം: പുനസ്ഥാപനം എന്ന നവീന്ദ്രജാലം (സാബു നവദാസ്)
രചനവിഭാഗം: മികച്ച ചലച്ചിത്രഗ്രന്ഥം: സിനിമയുടെ ഭാവനാ ദേശങ്ങൾ (സി.എസ്. വെങ്കടേശ്വർ)