ഇംഫാൽ: മണിപ്പുരിൽ രണ്ട് യുവതികൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ ഒരാൾ അറസ്റ്റിലായി. സംഭവത്തിന്റെ വിഡിയോ പ്രചരിച്ച് ഒരു ദിവസം പിന്നിടുന്നതിനിടെയാണ് വ്യാഴാഴ്ച ആദ്യ അറസ്റ്റ് രേഖപ്പെടുത്തിയത്. തൗബാൽ ജില്ലക്കാരനായ ഹെരദാസ് (32) ആണ് അറസ്റ്റിലായത്. വിഡിയോ ദൃശ്യങ്ങളിൽ ഇയാളെ വ്യക്തമായി കാണാമെന്ന് പൊലീസ് പറഞ്ഞു. അതേസമയം, വിശദമായ അന്വേഷണം നടന്നുവരികയാണെന്നും കുറ്റവാളികള്‍ക്കു പരമാവധി ശിക്ഷ ഉറപ്പാക്കുമെന്നും മണിപ്പുർ മുഖ്യമന്ത്രി എൻ. ബിരേൻ സിങ്ങ് പറഞ്ഞു. മേയ് നാലിനാണ് കേസിനാസ്പദമായ സംഭവം നടന്നത്.