ബംഗളൂരു: കർണാടക നിയമസഭയിൽ ബഹളമുണ്ടാക്കിയ 10 ബിജെപി എംഎൽഎമാർക്ക് സസ്പെൻഷൻ. ബംഗളൂരുവിൽ നടന്ന പ്രതിപക്ഷ പാർട്ടിയോഗത്തിൽ നേതാക്കളെ സ്വീകരിക്കാൻ ഐഎഎസ് ഉദ്യോഗസ്ഥരെ നിയോഗിച്ച നടപടി ചർച്ച ചെയ്യണെന്നാവശ്യപ്പെട്ടായിരുന്നു ബിജെപി എംഎൽഎമാർ ബഹളമുണ്ടാക്കിയത്.
ബജറ്റ് ചർച്ചയ്ക്കിടെയായിരുന്നു ബഹളം. ബജറ്റിന്മേൽ ചർച്ച അനുവദിച്ച ഡെപ്യൂട്ടി സ്പീക്കർ രുദ്രപ്പ രമണിക്കെതിരെ ബിജെപി എംഎൽഎമാർ കടലാസ് കീറിയെറിഞ്ഞു.എംഎൽഎമാരായ ധീരജ് മുനിരാജ്, ഉമാനാഥ് കൊട്ടിയൻ, അരവിന്ദ് ബെല്ലാദ്, യശ്പാൽ സുവർണ, വേദവ്യാസ കാമത്ത്, ആർ. അശോക്, സുനിൽ കുമാർ, ആരാഗ ജ്ഞാനേന്ദ്ര, ഭരത് ഷെട്ടി, അശ്വത്നാരായണൻ എന്നിവരെയാണ് സ്പീക്കർ യു.ടി. ഖാദർ സസ്പെൻഡ് ചെയ്തത്. ഈ നിയമസഭാ സമ്മേളനം അവസാനിക്കുന്നത് വരെയാണ് സസ്പെൻഷൻ.