കണ്ണൂർ: പനി ബാധിച്ച് ചികിത്സയിലായിരുന്ന ഒന്നരവയസുകാരി മരിച്ചു. കണ്ണൂർ തളിപ്പറമ്പ് കുണ്ടാംകുഴി റോഡിലെ സിറാജ്- ഫാത്തിമ ദമ്പതികളുടെ മകൾ ഹയ ആണ് മരിച്ചത്. പനി മൂർച്ഛിച്ചതിനെ തുടർന്ന് പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്.