ന്യൂഡൽഹി : ഏക സിവിൽ കോഡിൽ നിർദ്ദേശങ്ങൾ കൈമാറാൻ രണ്ടാഴ്ച്ച കൂടി സമയം നൽകി ലോ കമ്മിഷൻ ഒഫ് ഇന്ത്യ. പൊതുജനങ്ങൾക്കും, മതസംഘടനകൾക്കും അടക്കം നിർദ്ദേശങ്ങൾ സമർപ്പിക്കാം. ഇതുവരെ അൻപത് ലക്ഷത്തോളം പ്രതികരണങ്ങൾ ഓൺലൈനായി മാത്രം കമ്മിഷന് ലഭിച്ചു.
ജനങ്ങളിൽ നിന്ന് വൻ പ്രതികരണമാണ് ലഭിക്കുന്നത്. പല കോണുകളിൽ നിന്ന് നിലപാട് അറിയിക്കാൻ കൂടുതൽ സമയവും ആവശ്യപ്പെടുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഇന്നലെ അവസാനിച്ച സമയപരിധി ജൂലായ് 28 വരെ നീട്ടിയത്. https://legalaffairs.gov.in/law_commission/ucc/ പേജിൽ അഭിപ്രായങ്ങളും, നിർദ്ദേശങ്ങളും സമർപ്പിക്കാം.പി.ഡി.എഫ് ഫോർമാറ്റിൽ അപ്ലോഡ് ചെയ്യാം. membersecretary-lci@gov.in എന്ന ഇമെയിലിലും അഭിപ്രായങ്ങൾ രേഖപ്പെടുത്താം.