തിരുവനന്തപുരം : കേരള ബ്ലാസ്റ്റേർസിന്റെ മലയാളി സൂപ്പർ താരം സഹൽ അബ്ദുൾ സമദ് ക്ലബ് വിട്ടു. ട്രാൻസ്ഫർ ക്ലബ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. കോൽക്കത്തൻ ക്ലബ്ബായ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സിലേക്കാണ് താരം പോകുന്നത്. കേരള ബ്ലാസ്റ്റേഴ്സിനായി ഏറ്റവും കൂടുതൽ (97) മത്സരം കളിച്ച താരമാണു സഹൽ അബ്ദുൾ സമദ്. ഹൃദയഭാരത്തോടെയാണ് സഹലിനെ കൈമാറുന്നത്. മുന്നോട്ടുള്ള യാത്രയിൽ എല്ലാ നന്മയും നേരുന്നുവെന്നും- ക്ലബ് പറഞ്ഞു. സഹലിനെ കൈമാറുന്നതിനു പകരമായി 1.5 കോടി രൂപയും റൈറ്റ് ബാക്കും ക്യാപ്റ്റനുമായി പ്രീതം കോട്ടലിനെയും മോഹൻ ബഗാൻ കേരള ബ്ലാസ്റ്റേഴ്സിനു നൽകും. ഇരുപത്തൊന്പതുകാരനായ പ്രീതം കോട്ടലിനെ മൂന്നു വർഷ കരാറിലാണു ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കുന്നത്.