തിരുവനന്തപുരം: സംസ്ഥാനത്തു ഡെങ്കിപ്പനിയും എലിപ്പനിയും കൂടുന്നതായി ആരോഗ്യ വകുപ്പിന്റെ കണക്ക്. ബുധനാഴ്ച177 പേർക്കു ഡെങ്കിപ്പനിയും 16 പേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. കൊല്ലത്താണു ഡെങ്കി ബാധിതർ കൂടുതൽ. നാലു പേർക്കു മലേറിയ പിടിപെട്ടു. 11,885 പേർ പനി ബാധിച്ചു ചികിത്സ തേടി. മലപ്പുറം, കോഴിക്കോട്, പാലക്കാട്, തിരുവനന്തപുരം ജില്ലകളാണു പനി ബാധിതരിൽ മുന്നിൽ.