കണ്ണൂർ: ഇന്ത്യൻ ഫുട്ബോൾ താരം സഹൽ അബ്ദുൽ സമദ് വിവാഹിതനായി. ബാഡ്മിന്റൻ താരം റെസ ഫർഹത്താണ് വധു. കഴിഞ്ഞ വർഷം ജൂലൈയിലായിരുന്നു ഇരുവരുടേയും വിവാഹനിശ്ചയം. വിവാഹച്ചടങ്ങിൽ കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളായ രാഹുൽ കെ.പി, സച്ചിൻ സുരേഷ് തുടങ്ങിയവർ പങ്കെടുത്തു.
കേരള ബ്ലാസ്റ്റേഴ്സിന്റെ മുൻ താരങ്ങളായ സി.കെ. വിനീത്, മുഹമ്മദ് റാഫി, റിനോ ആന്റോ എന്നിവരും വിവാഹത്തിനെത്തിയിരുന്നു.26 വയസ്സുകാരനായ സഹൽ 2017ലാണ് കേരള ബ്ലാസ്റ്റേഴ്സിലെത്തിയത്. ഇന്ത്യൻ സൂപ്പർ ലീഗിൽ 90 മത്സരങ്ങൾ താരം കളിച്ചിട്ടുണ്ട്.ഇന്ത്യന്‍ ഫുട്ബോൾ താരങ്ങള്‍ക്കായി ചെലവാക്കുന്ന ഏറ്റവും ഉയർന്ന തുകയ്ക്ക് സഹലിനെ കൊൽക്കത്ത വമ്പന്മാരായ മോഹന്‍ ബഹാന്‍ സൂപ്പർ ജയന്റ്സ് സ്വന്തമാക്കാനൊരുങ്ങുകയാണ്.