ന്യൂഡൽഹി: ഡല്‍ഹി ഐഐടി (ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി)യിലെ വിദ്യാര്‍ഥി ജീവനൊടുക്കിയ നിലയില്‍.ഉത്തര്‍പ്രദേശ് സ്വദേശിയായ ആയുഷ് അഷ്ന(20)ആണ് മരിച്ചത്. ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. ആയുഷിന്റെ മുറിയില്‍ നിന്നും ആത്മഹത്യാകുറിപ്പുകളൊന്നും കണ്ടെത്തിയിട്ടില്ല.