ന്യൂഡല്‍ഹി: മോദി പരാമര്‍ശത്തിലെ മാനനഷ്ടക്കേസില്‍ രാഹുല്‍ ഗാന്ധിയുടെ ഹര്‍ജി തള്ളിയ ഗുജറാത്ത് ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു.രാഹുലിന് വേണ്ടി ഗുജറാത്ത് കോടതിയില്‍ അടക്കം ഹാജരായ അഭിഭാഷകനും കോണ്‍ഗ്രസ് വക്താവുമായ മനു അഭിഷേക് സിംഗ്വി ഇന്ന് വൈകുന്നേരം മൂന്നിന് മാധ്യമങ്ങളെ കാണും.
എഐസിസി ആസ്ഥാനത്ത് തടിച്ചുകൂടിയ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിക്കുകയാണ്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സമ്മര്‍ദഫലമായുള്ള വിധിയാണിതെന്ന് പ്രവര്‍ത്തകര്‍ ആരോപിച്ചു. ഗുജറാത്തില്‍നിന്ന് വര്‍ത്തമാനകാലത്ത് നീതി പ്രതീക്ഷിക്കുന്നില്ലെന്നും കോടതി വിധി ഇത്തരത്തിലായിരിക്കുമെന്ന് പ്രതിക്ഷിച്ചതാണെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ പ്രതികരിച്ചു.ഇത്തരം വിധി കൊണ്ടോ അയോഗ്യത കൊണ്ടോ ഒന്നും സംഭവിക്കില്ല. ഇതിലൂടെയെല്ലാം ബിജെപി കോണ്‍ഗ്രസിന് അവസരം നല്‍കുകയാണെന്നും വേണുഗോപാല്‍ പറഞ്ഞു. രാജ്യത്തെ ജനങ്ങളെ ഒന്നിപ്പിക്കാനുള്ള ദൗത്യം പൂര്‍വാധികം ശക്തിയോടെ രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും മുന്നോട്ട് കൊണ്ടുപോകും. അദാനി-മോദി ബന്ധം രാഹുല്‍ ശക്തമായി തുറന്നുകാട്ടിയപ്പോളാണ് ഈ കേസ് ഉയര്‍ന്നുവന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.