കോഴിക്കോട്: വടകര മണിയൂരിൽ വൈദ്യുതി കമ്പിയിൽനിന്നും ഷോക്കേറ്റ് വിദ്യാർഥി മരിച്ചു. മുതുവന കടയക്കൂടി ഹമീദിന്റെ മകൻ നിഹാൽ (17) ആണ് മരിച്ചത്. സൈക്കിളിൽ പോകുമ്പോൾ പൊട്ടിവീണ വൈദ്യുതി കമ്പിയിൽ തട്ടി ഷോക്കേൽക്കുകയായിരുന്നു. ബന്ധുവിന്റെ വീട്ടിൽപോയി മടങ്ങുകയായിരുന്നു നിഹാൽ. ഇതോടെ ഇന്ന് മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം നാലായി.
ചങ്ങനാശേരിയിൽ ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയപ്പോഴാണ് വിദ്യാർഥി മുങ്ങി മരിച്ചത് . തൃക്കൊടിത്താനം ക്ഷേത്രക്കുളത്തിലാണ് സംഭവം. മണികണ്ഠ വയൽ സ്വദേശി ആദിത്യ ബിജു ആണ് മരിച്ചത്.വെള്ളത്തിൽ മുങ്ങിത്താഴ്ന്ന ആദിത്യനെ നാട്ടുകാർ ഉടൻ തന്നെ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.