ബംഗളൂരുവിലെ ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ നടന്ന ആവേശ ഫൈനലില്‍ എക്സ്ട്രാടൈമിലും മത്സരം 1-1ന് സമനിലയില്‍ തുടർന്നതോടെ പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് പോയത്. പതിനാലാം മിനിറ്റിലാണ് ആദ്യത്തെ ഗോൾ പിറക്കുന്നത്. കുവൈറ്റാണ് ആദ്യം സ്കോർ ചെയ്തത്. അല്‍ ബുലൗഷിയുടെ അസിസ്റ്റില്‍ ഷബീബ് അല്‍ ഖാല്‍ദിയുടെ വകയായിരുന്നു ഗോള്‍. 38-ാം മിനിറ്റിൽ ഇന്ത്യ തിരിച്ചടിച്ചു. മലയാളി താരം സഹല്‍ അബ്ദുല്‍ സമദിന്റെ ക്രോസില്‍ ലാലിയൻസുവാല ചാംഗ്തേ ഗോൾനേടി. ഇതോടെ 1-1 എന്ന നിലയിലായി.
രണ്ടാംപകുതിയുടെ തുടക്കം മുതല്‍ അടുത്ത ഗോളിനായി ഇന്ത്യ കിണഞ്ഞ് പരിശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. അതിനിടെ കളി പലപ്പോഴും കയ്യാങ്കളിയിലേക്ക് നീങ്ങി. എക്സ്ട്രാടൈമിലും വല കുലുങ്ങാതിരുന്നതോടെ കളി പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് പോവുകയായിരുന്നു. ആദ്യ അവസരം പാഴാക്കിയ കുവൈത്ത് ഇന്ത്യയ്ക്ക് മുന്‍തൂക്കം നല്കി. പക്ഷേ നാലാം കിക്കെടുത്ത ഉദാന്ത സിങിന് പിഴച്ചു. പിന്നാലെ അഞ്ചാം കിക്കും ഗോള്‍ നേടി ഇന്ത്യ കരുത്തുകാട്ടിയപ്പോള്‍ കുവൈത്തിന്റെ ഷോട്ട് ഗോളി ഗുര്‍പ്രീത് സിങ് തടുത്തു. ഇന്റര്‍കോണ്ടിനെന്റല്‍ കപ്പിന് പിന്നാലെ സാഫ് കപ്പും നേടിയത് ഇന്ത്യയ്ക്ക് ഇരട്ടിമധുരമായി. ഫിഫ റാങ്കില്‍ നൂറാം സ്ഥാനത്തെത്തിയ ടീമിന് ഈ ജയത്തോടെ റാങ്ക് മെച്ചപ്പെടുത്താനാകും.
ബംഗളൂരു : അവസാന നിമിഷം വരെ ആവേശം നിറഞ്ഞു നിന്ന പോരാട്ടത്തിൽ കുവൈറ്റിനെ വീഴ്ത്തി സാഫ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ മുത്തമിട്ട് ഇന്ത്യ. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ നാലിനെതിരെ അഞ്ചുഗോളുകള്‍ക്കാണ് കുവൈറ്റിനെ ഇന്ത്യ പരാജയപ്പെടുത്തിയത്. സാഫ് കപ്പിലെ ഇന്ത്യയുടെ ഒൻപതാം കിരീടമാണിത്. ബംഗളൂരുവിലെ ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ നടന്ന ആവേശ ഫൈനലില്‍ എക്സ്ട്രാടൈമിലും മത്സരം 1-1ന് സമനിലയില്‍ തുടർന്നതോടെ പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് പോയത്. പതിനാലാം മിനിറ്റിലാണ് ആദ്യത്തെ ഗോൾ പിറക്കുന്നത്. കുവൈറ്റാണ് ആദ്യം സ്കോർ ചെയ്തത്. അല്‍ ബുലൗഷിയുടെ അസിസ്റ്റില്‍ ഷബീബ് അല്‍ ഖാല്‍ദിയുടെ വകയായിരുന്നു ഗോള്‍. 38-ാം മിനിറ്റിൽ ഇന്ത്യ തിരിച്ചടിച്ചു. മലയാളി താരം സഹല്‍ അബ്ദുല്‍ സമദിന്റെ ക്രോസില്‍ ലാലിയൻസുവാല ചാംഗ്തേ ഗോൾനേടി. ഇതോടെ 1-1 എന്ന നിലയിലായി. രണ്ടാംപകുതിയുടെ തുടക്കം മുതല്‍ അടുത്ത ഗോളിനായി ഇന്ത്യ കിണഞ്ഞ് പരിശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. അതിനിടെ കളി പലപ്പോഴും കയ്യാങ്കളിയിലേക്ക് നീങ്ങി. എക്സ്ട്രാടൈമിലും വല കുലുങ്ങാതിരുന്നതോടെ കളി പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് പോവുകയായിരുന്നു. ആദ്യ അവസരം പാഴാക്കിയ കുവൈത്ത് ഇന്ത്യയ്ക്ക് മുന്‍തൂക്കം നല്കി. പക്ഷേ നാലാം കിക്കെടുത്ത ഉദാന്ത സിങിന് പിഴച്ചു. പിന്നാലെ അഞ്ചാം കിക്കും ഗോള്‍ നേടി ഇന്ത്യ കരുത്തുകാട്ടിയപ്പോള്‍ കുവൈത്തിന്റെ ഷോട്ട് ഗോളി ഗുര്‍പ്രീത് സിങ് തടുത്തു. ഇന്റര്‍കോണ്ടിനെന്റല്‍ കപ്പിന് പിന്നാലെ സാഫ് കപ്പും നേടിയത് ഇന്ത്യയ്ക്ക് ഇരട്ടിമധുരമായി. ഫിഫ റാങ്കില്‍ നൂറാം സ്ഥാനത്തെത്തിയ ടീമിന് ഈ ജയത്തോടെ റാങ്ക് മെച്ചപ്പെടുത്താനാകും.