തിരുവനന്തപുരം: തലസ്ഥാന വിവാദത്തില്‍ ഹൈബി ഈഡനെ തള്ളി ശശി തരൂര്‍. ഹൈബി ഉന്നയിച്ചത് വ്യക്തിപരമായ ആവശ്യം മാത്രമാണെന്നും സ്വകാര്യ ബില്‍ ഏത് അംഗത്തിനും അവതരിപ്പിക്കാമെന്നും തരൂര്‍ പറഞ്ഞു.
ഈ വിഷയത്തില്‍ ഹൈബി രാഷ്ട്രീയ ബുദ്ധി കാട്ടിയില്ല. കോണ്‍ഗ്രസില്‍ ഇത്തരത്തില്‍ ഒരു ചര്‍ച്ചയുണ്ടായിട്ടില്ല. തലസ്ഥാനം നടുക്കാകണമെന്നില്ല. ഹൈബിയുടെ ലോജിക്ക് ആണെങ്കില്‍ രാജ്യതലസ്ഥാനം ഡല്‍ഹി അല്ല നാഗ്പൂരാക്കണം.ചരിത്രം ഉള്‍പ്പടെ പലതും കണക്കിലെടുത്താണ് ഒരുസ്ഥലം തലസ്ഥാനമാക്കുന്നത്. വിഷയത്തില്‍ കേന്ദ്രം കാണിച്ചത് കൗശല ബുദ്ധിയാണെന്നും തരൂര്‍ പറഞ്ഞു.