ന്യൂഡൽഹി : ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജ ആരോപണങ്ങൾ ഉന്നയിച്ചെന്ന കേസിൽ ഗുജറാത്ത് ഹൈക്കോടതി വിധിക്കെതിരെ മനുഷ്യാവകാശ പ്രവർത്തക ടീസ്ത സെതൽവാദ് സുപ്രീം കോടതിയിലേക്ക്. കേസിൽ ടീസ്തയുടെ ജാമ്യാപേക്ഷ തള്ളിയ കോടതി ഉടൻ കീഴടങ്ങാനും ഉത്തരവിട്ടിരുന്നു. ടീസ്തയുടെ ഹർജി സുപ്രീം കോടതി ഇന്ന് തന്നെ അടിയന്തരമായി പരിഗണിച്ചേക്കും. ജസ്റ്റീസുമാരായ എ.എസ്. ഓക്ക, പ്രശാന്ത് കുമാർ മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുക. 2022 സെപ്റ്റംബറിൽ സുപ്രീം കോടതിയിൽ നിന്ന് ടീലസ്തയ്ക്കു ഇടക്കാല ജാമ്യം കിട്ടി. ഇതോടെ സ്ഥിര ജാമ്യത്തിനായി അവർ ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചു. ടീസ്തയുടെ ജാമ്യാപേക്ഷ ശനിയാഴ്ച കോടതി തള്ളി. ഉടൻ കീഴടങ്ങാനും ഉത്തരവിട്ടു.