തിരുവനന്തപുരം : മുഖ്യമന്ത്രിക്ക് അപ്രിയമായ സത്യം പറഞ്ഞതിന് തനിക്കെതിരെ രൂക്ഷമായ സൈബര്‍ ആക്രമണമാണ് നടക്കുന്നതെന്ന് ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി.ശക്തിധരന്. പാര്‍ട്ടി നേതൃത്വത്തിന്റെ ഒത്താശയോടെയാണ് സൈബര്‍ ആക്രമണം നടക്കുന്നതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. പേരക്കുട്ടിയെ പോലും വെറുതേ വിടുന്നില്ല. മലയിന്‍കീഴ് പോലീസില്‍ പല തവണ പരാതി നല്‍കിയിട്ടും നടപടിയില്ല. യഥാര്‍ഥ കള്ളനെ പുറത്തുകൊണ്ടുവരും വരെ പോരാട്ടം തുടരുമെന്നും ശക്തിധരന് വ്യക്തമാക്കി. കൈതോലപ്പായയില്‍ സൂക്ഷിച്ച വിത്ത് ഇപ്പോള്‍ വന്മരമായി. വ്യക്തിഗത ഫേസ്ബുക്ക് പോസ്റ്റ് താന്‍ അവസാനിപ്പിക്കുകയാണെന്നും. ഏതെങ്കിലും ഒരു വിഷയം ഉള്ളില്തട്ടുന്ന വിധത്തില്‍ ആരെങ്കിലും അവതരിപ്പിച്ചാല്‍ അതിനു നേരെ പുറംതിരിഞ്ഞു നില്ക്കുന്ന ആളല്ല മുഖ്യമന്ത്രി. എന്നാല്‍ പുറത്തുള്ള സംഘമാണ് അദ്ദേഹത്തെ നിയന്ത്രിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.