പാലക്കാട്: പാലക്കാട്ടെ വിഭാഗീയ പ്രവർത്തനങ്ങളിൽ കടുത്ത നടപടിയുമായി സിപിഎം. മുൻ എം.എൽ.എയും ജില്ലയിലെ കരുത്തനായ നേതാവുമായ പി.കെ. ശശിയെയും വി.കെ. ചന്ദ്രനെയും ജില്ല സെക്രട്ടേറിയറ്റിൽ നിന്ന് ഒഴിവാക്കി. ഇരുവരെയും ജില്ല കമ്മിറ്റിയിലേക്കാണ് തരം താഴ്ത്തിയത്. ജില്ല കമ്മിറ്റി അംഗം ചാമുണ്ണിയെ ഏരിയ കമ്മിറ്റിയിലേക്ക് തരം താഴ്ത്തി.
ജില്ലയിലെ വിഭാഗീയതയ്ക്ക് നേതൃത്വം നല്‍കിയത് സെക്രട്ടറിയറ്റ് അംഗങ്ങളായ പി.കെ. ശശി, വി.കെ. ചന്ദ്രന്, ജില്ലാ കമ്മിറ്റി അംഗം ചാമുണ്ണി തുടങ്ങിയവരെന്ന് അന്വേഷണ കമ്മീഷന് കണ്ടെത്തിയിരുന്നു.മൂന്നുപേര്‍ക്കും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. മറുപടി തൃപ്തികരമല്ലാത്തതിനാലാണ് ഇവര്‍ക്കെതിരേ അച്ചടക്ക നടപടിയുണ്ടായത്. ചൊവ്വാഴ്ച ചേർന്ന സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിന്റേതാണ് നടപടി. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും യോഗത്തിൽ പങ്കെടുത്തു.
പാലക്കാട് പാര്‍ട്ടിയില്‍ മുന്‍ സമ്മേളനകാലത്ത് ഉടലെടുത്ത വിഭാഗിയത അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള തുടര്‍ അച്ചടക്കനടപടികള്‍ റിപ്പോര്‍ട്ട് ചെയ്തു. ഉച്ചതിരിഞ്ഞുള്ള ജില്ലാ കമ്മറ്റിയോഗത്തിലാണ് നടപടികള്‍ വിശദീകരിച്ചത്.അടുത്തിടെ സിപിഎം ചെര്‍പ്പുളശേരി ഏരിയാ കമ്മിറ്റിയില്‍ നിന്ന് ഒമ്പത് പേരെ ഒഴിവാക്കിയിരുന്നു. കഴിഞ്ഞ സമ്മേളനത്തില്‍ മത്സരിച്ചെത്തിയ 13 ല്‍ ഒമ്പതുപേരെയാണ് ഒഴിവാക്കിയത്. മുന്‍ ഏരിയ സെക്രട്ടറി കെ. ബി സുഭാഷ് ഉള്‍പ്പെടെ ഒമ്പതുപേരെ തിരിച്ചെടുക്കുകയുമുണ്ടായി.
കഴിഞ്ഞദിവസം വല്ലപ്പുഴ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി അബ്ദുള്‍ നാസറിനെയും പാര്‍ട്ട സ്ഥാനത്തുനിന്നും നീക്കി. മുതിര്‍ന്ന അംഗത്തിന്റെ പരാതിയിലാണ് നടപടി. ചെറുപ്പുളശേരി കോ – ഓപ്പറേറ്റീവ് ബാങ്ക് ഡയറക്ടര്‍ അംഗം കൂടിയായ അബ്ദുല്‍ നാസര്‍ ബാങ്കില്‍ നിന്നും ബെനാമി വായ്പ വാങ്ങിയെന്നായിരുന്നു ആരോപണം.