തിരുവനന്തപുരം : ഒക്ടോബറില്‍ ആരംഭിക്കുന്ന ലോകകപ്പ് മത്സരങ്ങളുടെ വേദികളില്‍ തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയവും ഇടപിടിച്ചു.സന്നാഹ മത്സരങ്ങൾക്കുള്ള വേദിയായി തിരുവനന്തപുരത്തെയും ഗുവാഹത്തിയെയും തിരഞ്ഞെടുത്തു. മുഖ്യവേദികളിലൊന്നായി തിരുവനന്തപുരത്തെ നേരത്തേ പരിഗണിച്ചിരുന്നെങ്കിലും ഒഴിവാക്കി.
ചൊവ്വാഴ്ച രാവിലെയാണ് ഏകദിന ലോകകപ്പ് ഷെഡ്യൂൾ ഔദ്യോഗികമായി പുറത്തുവിട്ടത്. രാജ്യത്തെ പത്ത് വേദികളിലായി 48 മത്സരങ്ങൾ നടത്തും. ഡൽഹി, ധരംശാല, ലക്നൗ, അഹമ്മദാബാദ്, കൊൽക്കത്ത, മുംബൈ, പുണെ, ഹൈദരാബാദ്, ചെന്നൈ, ബെംഗളൂരു എന്നിവിടങ്ങളിലാണ് ലോകകപ്പ് മത്സരങ്ങൾ നടക്കുക.2019 ലോകകപ്പിലെ ഫൈനലിസ്റ്റുകളായ ഇംഗ്ലണ്ടും ന്യൂസീലൻഡും ഉദ്ഘാടന മത്സരത്തിൽ ഏറ്റുമുട്ടും.
2023 ഏകദിന ലോകകപ്പ് ക്രിക്കറ്റ് ഫൈനൽ അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കും. നവംബർ 19 ഞായറാഴ്ചയാണു ഫൈനൽ പോരാട്ടം. ഒക്ടോബർ 15ന് ഇന്ത്യ– പാക്കിസ്ഥാൻ മത്സരവും അഹമ്മദാബാദിലാണ്. ഇതിനു പുറമേ ഇംഗ്ലണ്ട്– ന്യൂസീലന്‍ഡ് ഉദ്ഘാടന മത്സരം (ഒക്ടോബർ അഞ്ച്), ഇംഗ്ലണ്ട്– ഓസ്ട്രേലിയ (നവംബർ നാല്), ദക്ഷിണാഫ്രിക്ക– അഫ്ഗാനിസ്ഥാൻ (നവംബർ 10) മത്സരങ്ങളും മോദി സ്റ്റേഡിയത്തിൽ നടത്തും.
വിവിധ വേദികളും മത്സരങ്ങളും ചുവടെ
രാജീവ് ഗാന്ധി ഇന്റർനാഷനൽ സ്റ്റേഡിയം, ഹൈദരാബാദ്
ഒക്ടോബർ 6: പാക്കിസ്ഥാൻ- ക്വാളിഫയർ 1
ഒക്ടോബർ 9: ന്യൂസീലൻഡ്- ക്വാളിഫയർ 1
ഒക്ടോബർ 12: പാക്കിസ്ഥാൻ– ക്വാളിഫയർ 2
ഹിമാചൽ പ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയം, ധരംശാല
ഒക്ടോബർ 7: ബംഗ്ലദേശ്– അഫ്ഗാനിസ്ഥാൻ
ഒക്ടോബർ 10: ഇംഗ്ലണ്ട്– ബംഗ്ലദേശ്
ഒക്ടോബർ 17: ദക്ഷിണാഫ്രിക്ക ക്വാളിഫയര്‍ 1
ഒക്ടോബർ 22: ഇന്ത്യ– ന്യൂസീലൻഡ്
ഒക്ടോബർ 28: ഓസ്ട്രേലിയ– ന്യൂസീലൻഡ്
അരുൺ ജയ്റ്റ്ലി സ്റ്റേഡിയം, ഡൽഹി
ഒക്ടോബർ 7: ദക്ഷിണാഫ്രിക്ക– ക്വാളിഫയർ 2
ഒക്ടോബർ 11: ഇന്ത്യ– അഫ്ഗാനിസ്ഥാൻ
ഒക്ടോബർ 14: ഇംഗ്ലണ്ട്– അഫ്ഗാനിസ്ഥാൻ
ഒക്ടോബർ 25: ഓസ്ട്രേലിയ– ക്വാളിഫയർ 1
നവംബർ 6: ബംഗ്ലദേശ്– ക്വാളിഫയർ 2
എം.എ. ചിദംബരം സ്റ്റേഡിയം, ചെന്നൈ
ഒക്ടോബർ 8: ഇന്ത്യ– ഓസ്ട്രേലിയ
ഒക്ടോബർ 14: ന്യൂസീലൻഡ്– ബംഗ്ലദേശ്
ഒക്ടോബർ 18: ന്യൂസീലൻഡ്– അഫ്ഗാനിസ്ഥാൻ
ഒക്ടോബർ 23: പാക്കിസ്ഥാൻ– അഫ്ഗാനിസ്ഥാൻ
ഒക്ടോബർ 27: പാക്കിസ്ഥാൻ– ദക്ഷിണാഫ്രിക്ക
വാജ്പേയി സ്റ്റേഡിയം, ലക്നൗ
ഒക്ടോബർ 13: ഓസ്ട്രേലിയ– ദക്ഷിണാഫ്രിക്ക
ഒക്ടോബർ 16: ഓസ്ട്രേലിയ– ക്വാളിഫയർ 2
ഒക്ടോബർ 21: ക്വാളിഫയർ 1– ക്വാളിഫയർ 2
ഒക്ടോബർ 29: ഇന്ത്യ– ഇംഗ്ലണ്ട്
നവംബർ 3: ക്വാളിഫയർ 1– അഫ്ഗാനിസ്ഥാൻ
എംസിഎ ഇന്റര്‍നാഷനൽ സ്റ്റേഡിയം, പുണെ
ഒക്ടോബര്‍ 19: ഇന്ത്യ– ബംഗ്ലദേശ്
ഒക്ടോബർ 30: ന്യൂസീലൻഡ്– ദക്ഷിണാഫ്രിക്ക
നവംബർ 1: ന്യൂസീലൻഡ്– ദക്ഷിണാഫ്രിക്ക
നവംബർ 8: ഇംഗ്ലണ്ട്– ക്വാളിഫയർ 1
എം. ചിന്നസ്വാമി സ്റ്റേഡിയം, ബെംഗളൂരു
ഒക്ടോബർ 20: ഓസ്ട്രേലിയ– പാക്കിസ്ഥാൻ
ഒക്ടോബർ 26: ഇംഗ്ലണ്ട്– ക്വാളിഫയർ 2
നവംബർ 4: ന്യൂസീലൻഡ്– പാക്കിസ്ഥാൻ
നവംബർ 9: ന്യൂസീലൻഡ്– ക്വാളിഫയർ 2
നവംബർ 11: ഇന്ത്യ– ക്വാളിഫയർ 1
വാങ്കഡേ സ്റ്റേഡിയം, മുംബൈ
ഒക്ടോബർ 21: ഇംഗ്ലണ്ട്– ദക്ഷിണാഫ്രിക്ക
ഒക്ടോബർ 24: ദക്ഷിണാഫ്രിക്ക– ബംഗ്ലദേശ്
നവംബർ 2: ഇന്ത്യ– ക്വാളിഫയർ 2
നവംബർ 7: ഓസ്ട്രേലിയ– അഫ്ഗാനിസ്ഥാൻ
നവംബർ 15: സെമി ഫൈനൽ 1
ഈഡൻ ഗാർഡൻസ്, കൊൽക്കത്ത
ഒക്ടോബർ 28: ക്വാളിഫയർ 1– ബംഗ്ലദേശ്
ഒക്ടോബർ 31: പാക്കിസ്ഥാൻ– ബംഗ്ലദേശ്
നവംബര്‍ 5: ഇന്ത്യ– ദക്ഷിണാഫ്രിക്ക
നവംബർ 12: ഇംഗ്ലണ്ട്– പാക്കിസ്ഥാൻ
നവംബർ 16: സെമി ഫൈനൽ 2
നരേന്ദ്ര മോദി സ്റ്റേഡിയം, അഹമ്മദാബാദ്
ഒക്ടോബർ 5: ഇംഗ്ലണ്ട്– ന്യൂസീലന്‍ഡ്
ഒക്ടോബർ 15: ഇന്ത്യ– പാക്കിസ്ഥാൻ
നവംബര്‍ 4: ഇംഗ്ലണ്ട്– ഓസ്ട്രേലിയ
നവംബർ 10: ദക്ഷിണാഫ്രിക്ക– അഫ്ഗാനിസ്ഥാൻ
നവംബർ 19: ഫൈനൽ