കോഴിക്കോട്: വിഷുബമ്പര്‍ കോഴിക്കോട് സ്വദേശിക്ക്. പേര് വെളിപ്പെടുത്തരുതെന്ന് ലോട്ടറി വകുപ്പിന് മുന്നില്‍ കര്‍ശന നിബന്ധന വച്ച ശേഷമാണ് ലോട്ടറി അടിച്ച ഭാഗ്യവാന് പണം വാങ്ങി മടങ്ങിയത്. VE 475588 എന്ന നമ്പറിനാണ് 12 കോടിയുടെ ഒന്നാം സമ്മാനം ലഭിച്ചത്. മലപ്പുറം ചെമ്മാട് എന്ന സ്ഥലത്തെ ലോട്ടറി ഷോപ്പില്‍ നിന്നാണ് ഈ ടിക്കറ്റ് വിറ്റ് പോയത്.
12 കോടിയുടെ ലോട്ടറി അടിച്ചതിലൂടെ കിട്ടിയ 7.56 കോടിയാണ് കൈപ്പറ്റിയത്. ലോട്ടറി അടിച്ചയാളുടെ അഭ്യര്‍ഥന മാനിച്ച് പേര് വിവരങ്ങള്‍ പുറത്ത് വിടില്ലെന്ന നിലപാടിലാണ് ലോട്ടറി വകുപ്പ്. വലിയ തുക ലോട്ടറി അടിച്ചവര്ക്കെല്ലാമുണ്ടായ ദുരനുഭവങ്ങള്‍ വാര്‍ത്തയായതോടെയാണ് ഇത്തവണത്തെ ഭാഗ്യവാന് പേര് വിവരങ്ങള്‍ മറച്ചുവച്ചത്.