തൊടുപുഴ : ഇടുക്കി മൂന്നാര്‍ ചിലന്തിയാര്‍ പുഴയോരത്ത് കഞ്ചാവ് ചെടികള്‍ കണ്ടെത്തി. 96 കഞ്ചാവ് ചെടികള്‍ നശിപ്പിച്ചു. പുഴയ്ക്കു സമീപം വിവിധ തടങ്ങളിലായാണ് കഞ്ചാവ് ചെടികള്‍ പരിപാലിച്ചിരുന്നത്.
മറ്റ് മേഖലകളിലേയ്ക്ക് മാറ്റി നടുന്നതിനായി തൈകള്‍ ഉല്‍പ്പാദിപ്പിക്കുകയായിരുന്നു ലക്ഷ്യം എന്ന് കരുതുന്നു. മൂന്നു മാസത്തിനുള്ളില്‍ വിളവെടുപ്പിന് പാകമാകുന്ന അവസ്ഥയില്‍ ആയിരുന്നു ചെടികള്‍. പുഴയോരത്തെ കുറ്റികാടുകള്‍ നിറഞ്ഞ പ്രദേശത്തായിരുന്നതില് പെട്ടെന്ന് കഞ്ചാവ് വളര്‍ത്തുന്നത് മനസിലാക്കാന്‍ സാധിയ്ക്കുമായിരുന്നില്ല. മൂന്നാര്‍ എക്സ്സൈസ് സര്‍ക്കിളിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ചെടികള്‍ നശിപ്പിച്ചു.
മേഖലയില്‍ കഞ്ചാവ് നടുകയും പരിപാലിക്കുകയും ചെയതവരെക്കുറിച്ച് അന്വേഷണം പുരോഗമിയ്ക്കുകയാണ്.