രാജ്യത്തെ ഏറ്റവും മൂല്യമുള്ള ഇന്ത്യയിലെ 500 സ്വകാര്യ കമ്പനികളുടെ പട്ടികയില്‍ കേരളത്തില്‍ നിന്നുള്ള എട്ട് കമ്പനികള്‍ ഇടംപിടിച്ചു. കഴിഞ്ഞ ദിവസം പ്രസിദ്ധപ്പെടുത്തിയ 2023ലെ ബര്‍ഗണ്ടി പ്രൈവറ്റ് ഹുറൂണ്‍ ഇന്ത്യ 500 പട്ടികയിലാണ് കേരളത്തിലെ കമ്പനികൾ മികച്ച നേട്ടം കുറിച്ചത്. കൊച്ചി, കോഴിക്കോട്, തൃശൂർ നഗരങ്ങളിലെ കമ്പനികൾ പട്ടികയിൽ ഉൾപ്പെട്ടത് കേരളത്തിന് ഗുണകരമായി.
കേരളത്തില്‍ നിന്നുള്ള കമ്പനികളില്‍ ഒന്നാം സ്ഥാനത്ത് ബാങ്കിതര ധനകാര്യ കമ്പനിയായ മുത്തൂറ്റ് ഫിനാന്‍സാണ്. 41,878 കോടി രൂപ വിപണി മൂല്യമുള്ള മുത്തൂറ്റ് ഫിനാന്‍സ് പട്ടികയില്‍ 96-ാം സ്ഥാനത്താണ്. പട്ടികയില്‍ 140-ാം സ്ഥാനത്തുള്ള ഫെഡറല്‍ ബാങ്കാണ് കേരളത്തില്‍ നിന്നുള്ള രണ്ടാമന്. 27,648 കോടി രൂപയാണ് ഫെഡറല്‍ ബാങ്കിന്റെ വിപണി മൂല്യം. മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സാണ് 3,400 കോടി രൂപവിപണി മൂല്യവുമായി 264-ാം സ്ഥാനത്തുണ്ട്. ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ (12,353 കോടി രൂപ, റാങ്ക് 278), വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് (മൂല്യം 11,047 കോടി രൂപ, റാങ്ക് 304), കല്യാണ്‍ ജുവലേഴ്സ് ഇന്ത്യ (മൂല്യം 10,558 കോടി രൂപ, റാങ്ക് 320), ജോയ് ആലുക്കാസ് (10,500 കോടി രൂപ, റാങ്ക് 321), മണപ്പുറം ഫിനാന്‍സ് (8913 കോടി രൂപ, റാങ്ക് 361) എന്നിവയാണ് പട്ടികയില്‍ സ്ഥാനം ലഭിച്ച മറ്റ് കേരള കമ്പനികള്‍.
കൂടാതെ മറ്റ് സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന മലയാളി സംരംഭകരുടെ കമ്പനികളും ഈ പട്ടികയില്‍ സ്ഥാനം നേടി. സാമ്പത്തിക പ്രതിസന്ധിയിലകപ്പെട്ട ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മലയാളി സ്റ്റാര്‍ട്ടപ്പ് കമ്പനിയായ ബൈജൂസ് 1.82 ലക്ഷം കോടി രൂപയുമായി 24-ാം സ്ഥാനത്തുണ്ടെന്നതാണ് ശ്രദ്ധേയം. 7,269 കോടി രൂപ വിപണി മൂല്യവുമായി ജ്യോതി ലാബ്സ് (മുംബൈ) 431-ാം സ്ഥാനത്തും 5,947 കോടി രൂപ മൂല്യവുമായി ശോഭ ലിമിറ്റഡ് (ബംഗളൂരു) 500-ാം സ്ഥാനത്തുമുണ്ട്.
പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്തിയത് 15.6 ലക്ഷം കോടി രൂപ വിപണി മൂല്യമുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസാണ്. ടാറ്റ കണ്‍സള്‍ട്ടന്‍സി സർവീസസാണ് 12.4 ലക്ഷം കോടി രൂപ വിപണി മൂല്യവുമായി രണ്ടാം സ്ഥാനത്ത്. മൂന്നാം സ്ഥാനത്തുള്ള എച്ച്.ഡി.എഫ്.സി ബാങ്കിന്റെ വിപണി മൂല്യം 11.3 ലക്ഷം കോടി രൂപയാണ്. 2023 ഒക്ടോബര്‍ 30ലെ വിപണി മൂല്യം അടിസ്ഥാനമാക്കിയാണ് പട്ടിക തയാറാക്കിയിട്ടുള്ളത്. നിലവില്‍ ഈ കമ്പനികളുടെ മൂല്യത്തില്‍ വലിയ മാറ്റമുണ്ടായിട്ടുണ്ട്.