കണ്ണൂർ: മണൽ മാഫിയക്ക് വഴിവിട്ട സഹായം ചെയ്തു നൽകിയ ഏഴ് പൊലീ സുകാരെ ജോലിയിൽനിന്നും പിരിച്ചുവിട്ടു. ഗ്രേഡ് എഎസ്ഐമാരായ ജോയ് തോമസ്, സി. ഗോകുൽ സിവിൽ പൊലീ സ് ഓഫീസർമാരായ നിഷാദ്, ഷെജീർ, ആര്യകൃഷ്ണ, പി. ഷിബിൻ, പി.എൻഅബ്ദുൾ റഷീദ് എന്നിവരെയാണ് പിരിച്ചുവിട്ടത്.
കണ്ണൂർ റേഞ്ച് ഡിഐജി പി.വിമലാദിത്യയുടേതാണ് ഉത്തരവ്. പുറത്താക്കപ്പെട്ട പൊലീ സുകാർ രണ്ട് പേർ കോഴിക്കോട് റൂറലിലും രണ്ട് പേർ കണ്ണൂർ റൂറലിലും രണ്ട് പേർ കാസർഗോഡ് റൂറലിലും ഒരാൾ കണ്ണൂർ സിറ്റിയിലുമാണ് ജോലി ചെയ്യുന്നത്.കൃത്യവിലോപത്തിനും പെരുമാറ്റദൂഷ്യത്തിനും പൊലീ സ് സേനയ്ക്കാകെ നാണക്കേട് ഉണ്ടാക്കിയതിനുമാണ് ഇവരെ പുറത്താക്കിയതെന്ന് ഡിഐജിയുടെ ഉത്തരവിൽ പറയുന്നു.