ന്യൂഡല്‍ഹി : നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ രാജസ്ഥാന്, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളില്‍ കൂടുതല്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബിജെപി. രാജസ്ഥാനില്‍ 41പേരുടെയും മധ്യപ്രദേശില്‍ 57 പേരുടെയും, ഛത്തീസ്ഗഡില്‍ 64പേരുടെയും പട്ടികയാണ് പുറത്തുവിട്ടത്.
രാജസ്ഥാനില്‍ രാജ്യവര്‍ധന്‍ സിങ് റാത്തോഡ് ഉള്‍പ്പടെ ഏഴ് എംപിമാര്‍ സ്ഥാനാര്‍ഥി പട്ടികയില്‍ ഇടം പിടിച്ചു. അതേസമയം മുന്‍ മുഖ്യമന്ത്രി വസുന്ധര രാജെ പട്ടികയില്‍ ഇല്ല.
മധ്യപ്രദേശില്‍ നാലംഘട്ട പട്ടികയാണ് ബിജെപി പുറത്തുവിടുന്നത്. മുഖ്യമന്ത്രി ശിവരാജ്സിങ് ചൗഹാന് സിറ്റിങ് സീറ്റായ ബുധിനി മണ്ഡലത്തില്‍ നിന്നും തന്ന മത്സരിക്കും. ആഭ്യന്തരമന്ത്രി നരോത്തം മിശ്ര ദതിയില്‍ മത്സരിക്കും. ഛത്തീസ്ഗഡില്‍ മുന്‍മുഖ്യമന്ത്രി രമണ്‍ സിങിന് സീറ്റില്ല. മൂന്ന് എംപിമാര്‍ മത്സരരംഗത്തുണ്ട്.