ന്യൂഡൽഹി : ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആറാംഘട്ട വോട്ടെടുപ്പിൽ മൂന്നുമണി വരെ 49.2 % പോളിങ്. 70.19 % പോളിങ് രേഖപ്പെടുത്തിയ ബംഗാളാണ് വോട്ടിങ് ശതമാനത്തിൽ മുന്നിൽ. ഉത്തർപ്രദേശിൽ 43.95%, ഡൽഹിയിൽ 44.58 %, ബിഹാറിൽ 45.21 %, ഹരിയാനയിൽ 46.26 %, ജാർഖണ്ഡിൽ 54.34 %, ഒഡീഷയിൽ 48.44 %, ജമ്മുകശ്മീരിൽ 44.41% എന്നിങ്ങനെയാണ് മൂന്നുമണിവരെയുള്ള പോളിങ്.
ഹരിയാന(10), ബഹാർ(8), ജാർഖണ്ഡ്(4),ഒഡിഷ(6), ഉത്തർ പ്രദേശ്(14), ബംഗാൾ(8), ഡൽഹി(7), ജമ്മു കശ്മീർ(1) എന്നവിടങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് . ഒഡീഷയിലെ നിയമസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പും ഇതിനൊപ്പം നടക്കുന്നുണ്ട്. 11 കോടി വോട്ടർമാർ മനേകാ ഗാന്ധി, മനോജ് തിവാരി, മെഹബൂബ മുഫ്തി, കനയ്യ കുമാർ തുടങ്ങിയ പ്രമുഖരുൾപ്പെടെ 889 സ്ഥാനാർഥികളുടെ വിധി നിശ്ചയിക്കും. 11.13 കോടി വോട്ടർമാരിൽ 5.84 കോടി പുരുഷന്മാരും 5.29 കോടി സ്ത്രീകളും 5120 ട്രാൻസ്ജെൻഡറുകളുമാണ് ഉള്ളത്.