മധുര : തമിഴ് നടൻ മോഹൻ (60) തെരുവിൽ മരിച്ച നിലയിൽ. കമല്ഹാസന് ചിത്രം ‘അപൂര്‍വ്വ സഹോദങ്ങളി’ലൂടെ ശ്രദ്ധേയനായ നടനാണ്. തമിഴ്നാട് മധുരയിലെ തിരുപ്പരന്‍കുണ്ഡം പ്രദേശത്താണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സിനിമകള്‍ ഇല്ലാതിരുന്നതിനാല്‍ അറുപതുകാരനായ നടന് കുറച്ചുകാലമായി കടുത്ത ദാരിദ്ര്യത്തിലായിരുന്നു. 1989ല്‍ പുറത്തിറങ്ങിയ ‘അപൂര്‍വ സഹോദരങ്ങള്‍’ എന്ന കമല്ഹാസന് ചിത്രത്തില്‍ ഇരട്ട കഥാപാത്രങ്ങളില്‍ ഒരാളായ അപ്പുവിന്റെ ഉറ്റ സുഹൃത്തിനെയാണ് മോഹന്‍ അവതരിപ്പിച്ചത്. പിന്നീട് ആര്യയെ നായകനാക്കി അത്ഭുത മനിതര്‍കള്‍, ബാലയുടെ നാന് കടവുള്‍ എന്നീ ചിത്രങ്ങളിലും ശ്രദ്ധേയ വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്.1980 കളിലെയും 1990 കളിലെയും സിനിമകളിലെ ഹാസ്യ സഹകഥാപാത്രങ്ങള്‍ക്ക് പേരുകേട്ട താരമാണ്. 10 വര്‍ഷം മുമ്പ് ഭാര്യ മരിച്ചു. അവസാനകാലത്ത് ഭിക്ഷാടനം നടത്തിയാണ് താരം ഉപജീവനം നയിച്ചിരുന്നത്. സിനിമ ലഭിക്കാതായതോടെ ജന്മനാട്ടില് നിന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ തിരുപ്പരന്‍കുണ്ഡത്തേക്ക് താമസം മാറിയിരുന്നു. താരത്തെ മരിച്ച നിലയില്‍ കണ്ടതോടെ നാട്ടുകാര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.