ന്യൂഡൽഹി : അനുമതിയില്ലാതെ കേന്ദ്രമന്ത്രി അമിത്ഷായുടെ വസതിയിലെത്തിയ ഒരുകുടുംബത്തിലെ ആറു പേർ അറസ്റ്റിൽ. അമിത് ഷായുടെ കൃഷ്ണമേനോൻ മാർഗിലെ വസതിയിലേക്കാണ് കുടുംബമെത്തിയത്.
കൃത്യമായ അനുമതിയില്ലാതെ ഒരു കുടുംബത്തിലെ ആറ് പേർ കൃഷ്ണമേനോൻ മാർഗിലേക്ക് പോകുന്നതായി വിവരം ലഭിച്ചിരുന്നുവെന്നും അതിന്റെ അടിസ്ഥാനത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തതെന്നും ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (ന്യൂഡൽഹി) പ്രണവ് തായൽ പറഞ്ഞു.
ഇവരുടെ ഉദ്ദേശ്യം വ്യക്തമല്ലെന്നും ഇവരെ ചോദ്യം ചെയ്തുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.