തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തേക്കുള്ള ക്രെയിനുകളുമായി ചൈനയിൽനിന്നുള്ള കപ്പൽ ഇന്ന് എത്തും. ആറ് യാഡ് ക്രെയിനുകളുമായി ഷെൻഹുവ 16 എന്ന കപ്പലാണ് എത്തുന്നത്.
പുറംകടലിൽ എത്തിയ കപ്പൽ രാവിലെ 10 മണിയോടെ തീരത്ത് അടുപ്പിക്കും. വിഴിഞ്ഞം തുറമുഖത്തിന്റെ ആദ്യഘട്ടത്തിൽ 24 യാഡ് ക്രെയിനുകളും എട്ട് ഷിപ്പ് ടു ഷോർ ക്രെയിനുകളുമാണ് ആവശ്യം. ഇതിൽ 15 ക്രെയിനുകൾ നേരത്തെ എത്തിച്ചിരുന്നു.ഈ മാസം 17ന് ആറും 23ന് അഞ്ചും ക്രെയിനുകളും എത്തിക്കും.