കോഴിക്കോട്; ഹോം വോട്ടിങിനിടെ പെരുവയലില്‍ ആളുമാറി വോട്ട് ചെയ്ത സംഭവത്തിനെ തുടര്‍ന്ന് രണ്ടു ലോക്സഭ മണ്ഡലങ്ങളിലായി ആറു തിരഞ്ഞെടുപ്പു ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു.കണ്ണൂർ ലോക്സഭ മണ്ഡലത്തിലെ 70-ാം നമ്പർ ബൂത്ത് പോളിംഗ് ഓഫീസർ ജോസ്ന ജോസഫിനെയും ബി.എൽ.ഒ കെ. ഗീതയെയുമാണ് ജില്ല വരണാധികാരി അരുൺ കെ. വിജയൻ സസ്പെൻഡ് ചെയ്തത്.
കോഴിക്കോട് ലോക്സഭ മണ്ഡലത്തിലെഹോം വോട്ടിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന സ്പെഷ്യല്‍ പോളിങ് ഓഫീസര്‍, പോളിങ് ഓഫീസര്‍, മൈക്രോ ഒബ്സര്‍വര്‍, ബൂത്ത് ലെവല്‍ ഓഫീസര്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത് . 91 കാരി ജാനകിയമ്മ പായുംപുറത്തിന്റെ വോട്ട് മറ്റൊരു വോട്ടറായ 80 കാരി ജാനകിയമ്മ കൊടശ്ശേരി ചെയ്യനിടയായ സംഭവത്തിലാണ് സസ്പെന്ഷന്.ഇതുമായി ബന്ധപ്പെട്ട് എല്‍ഡിഎഫിന്റെ ബൂത്ത് ലെവല്‍ ഏജന്റ് നല്കിയ പരാതിയുടെയും മാധ്യമ വാര്‍ത്തകളുടെയും മേല്‍ ഉപവരണാധികാരി നല്കിയ റിപ്പോര്‍ട്ടിന്റെയും ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് നടത്തിയ അന്വേഷണത്തിന്റെയും അടിസ്ഥാനത്തിലാണ് നടപടി.