പാലക്കാട് : ഭാര്യയെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് വെടിയുതിര്‍ത്ത് ആത്മഹത്യ ചെയ്തു. വണ്ടാഴി ഏറാട്ടുകുളമ്പ് കൃഷ്ണകുമാര്‍ (52), ഭാര്യ സംഗീത (47) എന്നിവരാണ് മരിച്ചത്. എയര്‍ഗണ്‍ ഉപയോഗിച്ച് പിതാവിന്റെമുന്നില്‍ വച്ച് കൃഷ്ണകുമാര്‍ സ്വയം വെടിവയ്ക്കുകയായിരുന്നെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
സംഗീത കോയമ്പത്തൂരിലും കൃഷ്ണകുമാര്‍ പാലക്കാട് ജില്ലയിലെ വണ്ടാഴിയിലും വെടിയേറ്റ് മരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു.കോയമ്പത്തൂരിലെത്തി ഭാര്യയെ വെടിവെച്ച് കൊന്നശേഷം വണ്ടാഴിയില്‍ വീട്ടിലെത്തി കൃഷ്ണകുമാര്‍ സ്വയം ജീവനൊടുക്കുകയായിരുന്നു എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എയര്‍ഗണ്ണാണ് ഉപയോഗിച്ചതെന്ന് പൊലീസ് പറഞ്ഞു.
ഭാര്യ അധ്യാപികയാണ്. രണ്ടു പെണ്മക്കളും ഒരുമിച്ചായിരുന്നു കോയമ്പത്തൂരിലെ താമസം. കുടുംബ പ്രശ്നങ്ങള്‍ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്.