ചണ്ഡിഗഡ്: ഹരിയാനയിലെ നായബ് സിംഗ് സെയ്നി സര്‍ക്കാര്‍ സഭയില്‍ ഭൂരിപക്ഷം തെളിയിച്ചു. ശബ്ദ വോട്ടോടെയാണ് വിശ്വാസ പ്രമേയം പാസായത്. 90 അംഗ നിയമസഭയില്‍ ബിജെപിക്ക് 41 അംഗങ്ങളുണ്ട്. കൂടാതെ ഏഴ് സ്വതന്ത്രരില്‍ ആറ് പേരുടെയും ഹരിയാന ലോക്ഹിത് പാര്‍ട്ടി എംഎല്‍എയുടെയും പിന്തുണ ബിജെപിക്കുണ്ട്.
വിശ്വാസവോട്ടെടുപ്പില്‍ പങ്കെടുക്കരുതെന്ന് ജെജെപി എംഎല്‍എമാര്‍ക്ക് വിപ് നല്‍കിയിരുന്നു.പത്ത് ജെജെപി എംഎൽഎമാരിൽ 5 പേർ വോട്ടെടുപ്പിനു മുൻപ് സഭയിൽ നിന്നും ഇറങ്ങിപ്പോയി. അഞ്ച് ജെജെപി എംഎൽഎമാരും ബിജെപിയിലേക്ക് ചേക്കേറുമെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു. ഇവരാണ് സഭയിൽ നിന്നും ഇറങ്ങിപ്പോയത്. പ്രതിപക്ഷ മുന്നണിയില്‍ കോണ്‍ഗ്രസിന് 30 അംഗങ്ങളും ഇന്ത്യന്‍ നാഷണല്‍ ലോക്ദളിന് (ഐഎന്‍എല്‍ഡി) ഒരു എംഎല്‍എയുമാണുള്ളത്. ബിജെപി- ജെജെപി സഖ്യം പിളര്‍ന്നതോടെ മുഖ്യമന്ത്രിയായിരുന്ന മനോഹര്‍ലാല്‍ ഖട്ടാര്‍ കഴിഞ്ഞദിവസം രാജിവച്ചിരുന്നു. പിന്നാലെ നായബ് സിംഗ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് വിഭജനത്തെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് ബിജെപി- ജെജെപി സഖ്യം പിരിയാന്‍ കാരണം.