തിരുവനന്തപുരം: 400 മീറ്റർ നീളമുള്ള കൂറ്റൻ മദർഷിപ്പായ അന്ന വിഴിഞ്ഞത്തെത്തുന്നു. സെപ്റ്റംബർ 25 ന് പുലർച്ചെ എംഎസ്സി അന്ന പുറം കടലിലെത്തും. വിഴിഞ്ഞെത്തുന്ന വലിയ മദർഷിപ്പാണ് അന്ന. വിഴിഞ്ഞം തുറമുഖത്ത് അടുത്ത രണ്ടാഴ്ച എത്തുന്നത് കൂറ്റൻ കപ്പലുകളായിരിക്കും എത്തുക .
പുറം കടലിൽ നങ്കൂരമിട്ടിരിക്കുന്നത് രണ്ട് മദർഷിപ്പുകളാണ്. വരും ദിവസങ്ങളിൽ തുറമുഖത്ത് എത്തുന്നത് ഏഴ് കപ്പലുകളാണ് . എംഎസ്സി റോസും എംഎസ്സി കേപ്ടൗൺ-3 എന്നീ കപ്പലുകൾ ഇന്ന് ഉച്ചയോടെ തുറമുഖത്ത് അടുപ്പിക്കും. എഎസ് ആൽവ, എംഎസ്സി പലെമോ, എംഎസ്സി സിലിയ, എംഎസ് സിപോളോ എന്നിവയും ഉടനെ എത്തും.എംഎസ്സിയുടെ കൂടുതൽ കണ്ടെയ്നർ കപ്പലുകൾ വിഴിഞ്ഞം തുറമുഖത്ത് എത്തിത്തുടങ്ങി.
സെപ്റ്റംബർ19ന് എത്തിയ എംഎസ്സി തവ് വിഷി ഇന്ന് മടങ്ങി. ഇന്നലെ എത്തിയ എംഎസ്സി ഐറ 200 കണ്ടെയ്നറുകൾ ഇറക്കിയ ശേഷം മടങ്ങിയിരുന്നു. തവ് വിഷിയും ഐറയും ഒരേ സമയം ബെർത്ത് ചെയ്യാൻ സാധിച്ചതും നേട്ടമായിട്ടുണ്ട്. ഒരേ സമയം രണ്ടു കപ്പലുകൾ ബർത്ത് ചെയ്യാൻ സൗകര്യമുള്ളത് ഒരു നേട്ടമായിട്ടാണ് കണക്കാക്കുന്നത്. ട്രയൽ റൺ ആരംഭിച്ച ശേഷം ഇതുവരെ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് കൈകാര്യം ചെയ്തത് കാൽ ലക്ഷത്തിലധികം കണ്ടെയ്നറുകളാണ്. ജൂലൈ 11നാണ് ട്രയൽ റൺ തുടങ്ങിയത്. അന്നും പിറ്റേന്നുമായി രണ്ടായിരത്തിലധികം കണ്ടെയ്നറുകൾ ഇറക്കിയിരുന്നു. ഒക്ടോബർ അവസാനത്തോടെ തുറമുഖം കമ്മീഷൻ നടത്തും